ഇസ്ലാമാബാദ് : ബ്രിട്ടീഷ് ഭരണത്തിനുശേഷം പാകിസ്ഥാനിൽ ജില്ലകളെ നിയന്ത്രിക്കുന്നത് സുപ്പീരിയര്‍ സര്‍വീസസ് പരീക്ഷയ പാസായ അഡ്മിനിസ്ട്രേറ്റർമാരാണ് . ചരിത്രത്തിൽ ആദ്യമായി പാകിസ്താനിൽ സെന്‍ട്രല്‍ സുപ്പീരിയര്‍ സര്‍വീസസ് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയിരിക്കുകയാണ് സിന്ധ് പ്രവിശ്യയിലെ ഷിക്കാർപൂർ ജില്ലയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ഡോക്ടർ സന രാമചന്ദ്. പാകിസ്താനിൽ ഏറ്റവും കൂടുതൽ ഹിന്ദു മതവിശ്വാസികൾ താമസിക്കുന്ന പ്രദേശമാണ് സിന്ധ് പ്രവിശ്യയിലെ ഷിക്കാർപൂർ ജില്ല.
ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കായി കർശനമായ മാനദണ്ഡങ്ങളുള്ള ഈ പരീക്ഷയിൽ 18,553 പേർ പങ്കെടുത്തിരുന്നു. ഇതിൽ വിജയികളായി പ്രഖ്യാപിച്ച 221 പേരിൽ ഒരാളാണ് സന. വിപുലമായ മെഡിക്കൽ, സൈക്കോളജിക്കൽ, അഭിമുഖ പരിശോധനകൾക്ക് ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത് .
ഈ വിജയത്തിന്റെ എല്ലാ അംഗീകാരവും മാതാപിതാക്കള്‍ക്കാണെന്ന് സന രാമചന്ദ് ട്വീറ്റ് ചെയ്തു. പാകിസ്താൻ പീപ്പിൾ പാർട്ടിയുടെ മുതിർന്ന നേതാവ് ഫർഹത്തുല്ല ബാബർ ഉൾപ്പെടെയുള്ളവർ ‘ ഡോ. സന രാംചന്ദ് പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ, മുഴുവൻ രാജ്യത്തിന്റെയും അഭിമാനമാണെന്നു ‘ ട്വീറ്റ് ചെയ്തു .
Post Your Comments