കറാച്ചി: ഇന്ത്യയിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ഭീകരവാദത്തിന്റെ പേരില്‍ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഒറ്റപ്പെട്ടുപോയ പാകിസ്ഥാനില്‍ നിന്നും നിരാശാജനകമായ ഒരു റിപ്പോര്‍ട്ട്കൂടി പുറത്തുവന്നു. പാകിസ്താനിലെ പ്രമുഖ നഗരങ്ങളിലൊന്നായ കറാച്ചിയിലെ പകുതിയോളം യുവാക്കള്‍ക്കും രാജ്യം വിടാന്‍ ആഗ്രഹമെന്നാണ് ആ റിപ്പോര്‍ട്ട്. പാക് ദിനപ്പത്രമായ ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, കരിയര്‍ സാധ്യതകള്‍ ഇല്ലായ്മ തുടങ്ങിയ പല കാരണങ്ങളാണ് പിന്നില്‍. ഭീകരവാദം പെരുകുന്ന പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്… ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വന്നതിനെ തുടര്‍ന്നുള്ള സുരക്ഷാപ്രശ്‌നങ്ങളും രാജ്യം വിടാനുള്ള ഒരു കാരണമായി കാണുന്നു.
ഭീകരവാദത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് മാത്രമല്ല തങ്ങള്‍ക്ക് വെല്ലുവിളി ഉള്ളതെന്നും അമേരിക്ക പോലുള്ള വന്‍കിട രാഷ്ട്രങ്ങളുടെ എതിര്‍പ്പും തങ്ങളെ ബാധിക്കുമെന്ന് പാകിസ്ഥാനിലെ യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട്പ്രകാരം പാകിസ്താനില്‍ നിന്നുള്ള 48 ശതമാനം പ്രവാസികളും മിഡില്‍ ഈസ്റ്റിലാണ്. യൂറോപ്പില്‍ 28 ശതമാനം പേരും അമേരിക്കയില്‍ 19 ശതമാനം പേരും ഉണ്ട്. ബാക്കി പല രാജ്യങ്ങളിലായി 5 ശതമാനം പേരാണ് രാജ്യത്തിന് പുറത്ത് കഴിയുന്നത്. ഇതിനാല്‍ തന്നെ യുവാക്കള്‍ക്ക് പാകിസ്ഥാന്‍ വിട്ടുപോകണമെന്നു തന്നെയാണ് ആഗ്രഹം.
കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി 3.7 മില്യണില്‍ കൂടുതല്‍ ആളുകളാണ് പാകിസ്താനില്‍ നിന്നും കുടിയേറിപ്പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഇത് 1 മില്യണ് മുകളിലായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ് ഇതില്‍ പകുതിയോളം പേരും പോകുന്നത്.
Post Your Comments