KeralaLatest NewsNews

സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനാണ് അച്ചടക്ക നടപടി നേരിട്ട പ്രദ്യുത്.

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചു ചേര്‍ത്തലയിൽ സിപിഐയില്‍ നടപടി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ പി പ്രദ്യുതിനെതിരെയാണ് പുറത്താക്കൽ നടപടി. മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്.

ചേര്‍ത്തലയിലെ സിപിഐ സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും പ്രദ്യുത് മാറിനിന്നിരുന്നു. കൂടാതെ പ്രസാദിനെ തോല്‍പ്പിക്കണമെന്ന് പ്രദ്യുത് പലരോടും സംസാരിച്ചിരുന്നു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനാണ് അച്ചടക്ക നടപടി നേരിട്ട പ്രദ്യുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button