ദോഹ: ഖത്തറിൽ ദിനംപ്രതിയുള്ള പുതിയ കൊറോണ വൈറസ് രോഗികൾ കുറയുന്നു. ഇന്നലെ 600 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. മഹാമാരിയുെട രണ്ടംവരവിെൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ അതേസമയം നിലവിൽ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരാണ് കൂടുതൽ. വെള്ളിയാഴ്ച രോഗം മാറിയവർ 1,217 ആണ്. പുതിയരോഗികളിൽ 351 പേർക്കാണ് സമ്പർക്കം മൂലം രോഗം ഉണ്ടായത്. പുതിയ രോഗികളിൽ 249 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്.
കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി വെള്ളിയാഴ്ച മരിച്ചിട്ടുണ്ട്. 27, 69, 73 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 496 ആയി. നിലവിലുള്ള ആകെ രോഗികൾ 10130 ആണ്. ഇന്നലെ 18,609 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 19,37,204 പേരെ പരിശോധിച്ചപ്പോൾ 2,10,070 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,99,444 പേർക്കാണ് രോഗമുക്തയുണ്ടായത്. 551 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 14 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 274 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ ആകെ 17,62,545 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
Post Your Comments