മെക്‌സിക്കോ സിറ്റി: മെട്രോ മേല്‍പ്പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ മെക്‌സിക്കോ സിറ്റിയിലാണ് ദാരുണമായ സംഭവമുണ്ടായത്.
നഗരത്തിലെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്‌റ്റേഷന്റെ മേല്‍പ്പാലമാണ് തകര്‍ന്നുവീണത്. 16 അടി ഉയരത്തിലുള്ള മെട്രോ പാത ട്രെയിന്‍ ഓടുന്നതിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. 80ഓളം പേരാണ് അപകടത്തില്‍പ്പെട്ടത്. 33 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.
പാലം നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പാലം ഉദ്ഘാടനം ചെയ്ത 2012 മുതല്‍ നിര്‍മ്മാണ കമ്പനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ലോപസ് ഓബ്രഡോര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments