
തൃശൂർ: കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ ഇരുപത്തിയഞ്ചു ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യ പരാതി. എന്നാൽ മൂന്നരക്കോടി രൂപ നഷ്ടമായെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി വ്യക്തമായത്.
കുഴൽപ്പണം കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെ സഹായിയാണ് കവർച്ചാ സംഘത്തിന് വിവരങ്ങൾ ചോർത്തിക്കൊടുത്തതെന്നും പോലീസ് പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കായി ഒരു രാഷ്‌ട്രീയ പാർട്ടി കൊണ്ടുപോയ മൂന്നരക്കോടി രൂപ കൊടകര ദേശീയപാതയിൽ നഷ്ടപ്പെട്ടെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്നരക്കോടി നഷ്ടപ്പെട്ടെങ്കിലും ഇതുവരെ പൊലീസ് കണ്ടെത്തിയത് അറുപതു ലക്ഷം രൂപയുടെ ഇടപാടുകളാണ്.
Post Your Comments