കോഴിക്കോട് : കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കി പൊലീസ് സംഘം . അന്വേഷണ സംഘം കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. കവര്‍ച്ചാസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 22 അംഗ ക്രിമിനല്‍ സംഘത്തിനെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി.ജെ.പി നേതാക്കള്‍ സാക്ഷിപ്പട്ടികയിലുണ്ട്. ഇവരുള്‍പ്പെടെ ആകെ 200 സാക്ഷികളാണ് കേസില്‍ ഉള്ളത്.
ഇരിങ്ങാലക്കുട കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
Post Your Comments