കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. കവര്‍ച്ചാ കേസിലെ മൂന്നര കോടി കര്‍ണാടകയില്‍ നിന്നാണ് വന്നതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഈ പണം ആലപ്പുഴ സ്വദേശിക്ക് കൈമാറാനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇടപാടിന് ഇടനില നിന്ന ധര്‍മരാജന്‍, സുനില്‍ നായിക് എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. ആലപ്പുഴ സ്വദേശി ഈ പണം ആര്‍ക്ക് കൈമാറുമെന്ന് ഇവര്‍ക്ക് അറിയില്ല എന്നും മൊഴി നല്‍കിയിട്ടുണ്ട്.
Read Also : സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേരളം
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നര കോടി രൂപ കോഴിക്കോട്ട് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ഈ പണം കൊടകര ദേശീയപാതയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടു. കേസില്‍ 19 പ്രതികള്‍ അറസ്റ്റിലായിരുന്നു. 90 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതാണ് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്.
അതേസമയം ആലപ്പുഴ സ്വദേശി ആരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.
Post Your Comments