
കൊച്ചി: കൊടകര കുഴല്‍പ്പണകേസില്‍ പ്രാഥമികാന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ഇഡി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. പരിശോധനയില്‍ കുഴല്‍പ്പണ കേസിന് വിദേശ ബന്ധമുണ്ടോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഇഡി അറിയിച്ചു. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇഡി വ്യക്തമാക്കി.
ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കേസില്‍ ഇഡിയുടെ ഇടപെടല്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണം നടത്താന്‍ ഇ.ഡി.യ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്റെ ആവശ്യം.
Post Your Comments