തിരുവനന്തപുരം: ബംഗാളിലെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്ന ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ പ്രതികരണത്തിൽ പ്രതിഷേധം പുകയുകയാണ്. നിരവധി ആളുകൾ ആണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാൾ ഇന്ത്യയിലില്ല പാകിസ്താനിലാണ് എന്ന് കൂടി അവർ പറഞ്ഞതാണ് കൂടുതൽ പ്രതിഷേധത്തിന് ഇടനൽകുന്നത്. ഈ അവസരത്തിൽ ജിതിൻ കെ ജേക്കബിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. അദ്ദേഹം ചാനലിൽ ചർച്ചക്ക് പോകുന്നവരെ കൂടി ആണ് എതിർപ്പ് അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,
ഹാവൂ ഭാഗ്യമായി.. ഏഷ്യാനെറ്റ് ലേഖികയുടെ ഖേദപ്രകടനം വന്നിട്ടുണ്ട്.. അതല്ലായിരുന്നു എങ്കിൽ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമോ എന്നോർത്ത് കേരളത്തിലെ ബിജെപി നേതാക്കൾ കുണ്ഠിതപെട്ടേനെ..
ശരിക്കും ഖേദപ്രകടനം നടത്തി വിലകളയേണ്ട വല്ല കാര്യവും ഉണ്ടയിരുന്നോ അന്തംകമ്മിണി മാധ്യമ സഖാപ്പിക്ക്? നിങ്ങൾ എന്തൊക്ക പരിഹസിച്ചാലും, തെറിപറഞ്ഞാലും, ആട്ടി ഓടിച്ചാലും ഉളുപ്പില്ലാതെ നിങ്ങളുടെ പുറകെ ഇളിച്ചു കൊണ്ട് നിൽക്കാൻ കെജെപി നേതാക്കൾ 24 മണിക്കൂറും ക്യൂവിലുണ്ടാകും..
ഡൽഹി കലാപ സമയത്ത് വ്യാജ വാർത്ത കൊടുത്ത് കലാപം ആളികത്തിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഏതോ സംഘി അണി കേന്ദ്രത്തിൽ പരാതിപ്പെട്ടപ്പോൾ ചാനൽ നിരോധിച്ചു. പക്ഷെ ബഹുമാനപെട്ട കേജെപി നേതൃത്വം ഇടപെട്ട് ഏഷ്യാനെറ്റിന്റെ മാത്രമല്ല, ജിഹാദി വണ്ണിന്റെ കൂടെ നിരോധനം മാറ്റികൊടുത്തു. വ്യാജവാർത്തകളുടെയും, വളച്ചൊടിക്കപ്പെട്ട വാർത്തകളുടെയും കുത്തക ഇപ്പോഴും നിലനിർത്തുന്ന മനോരമയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ എല്ലാ എതിർപ്പുകളും അവഗണിച്ച് കൊണ്ടുവരാൻ മുൻകൈ എടുത്ത കേജെപി നേതൃത്വത്തിന്റെ വിശാല ചിന്താഗതി കാണാതെ പോകരുത്.
സംഘപരിവാറുകാർ ഫാസിസ്റ്റുകൾ എന്ന വിളികേൾക്കാനും, അതേസമയം സഹിഷ്ണുതയുടെയും, മാനവികതയുടെയും, സമാധാന മതക്കാരുടെയും അടികൊള്ളാനും വിധിക്കപ്പെട്ടവരാണ് ഹേ. സംഘികൾ എന്ന് വിളിക്കപ്പെടുന്ന ഭൂരിപക്ഷ സമൂഹം സമാധാനക്കാരുടെ അടികൊള്ളുന്നതൊക്കെ വാർത്തയാക്കിയാൽ അത് കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വത്തിന് ക്ഷീണം ആകും. സംഘികൾ തിരിച്ചടിക്കട്ടെ, അപ്പോൾ ഇന്ത്യയിലെ സകല ബ്യൂറോയിലെയും റിപ്പോര്ട്ടര്മാരെ അങ്ങോട്ട് അയച്ച് അവർ 24 മണിക്കൂറും വാർത്തകൾ സൃഷ്ട്ടിക്കും.
ശരിക്കും പറഞ്ഞാൽ ലിബറലുകൾ എന്ന ക്രിമിനലുകളും, മതതീവ്രവാദികളും വിലക്കെടുത്തിരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളെയും, സാംസ്ക്കാരിക ചെന്നായ്ക്കളെയും മാത്രമല്ല കെജെപി നേതാക്കളെയും കൂടിയാണ് എന്നാണ് തോന്നുന്നത്. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്നത് പോലെയാണ് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടരുത് എന്ന് കെജെപി നേതൃത്വം അണികൾക്ക് നിർദേശം നൽകുന്നത്.
ചാനലുകളിൽ കയറി നിരങ്ങുന്നതാണ് രാഷ്ട്രീയപ്രവർത്തനം എന്ന് കരുതുന്ന ആളുകളോട് എന്ത് പറയാൻ. മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന ഈ ശവംതീനികളെ ഏഴയലത്ത് അടുപ്പിക്കാതെ സാധാരണക്കാരോട് സംവദിക്കുന്ന പ്രധാനമന്ത്രിയെ കണ്ടുപഠിക്കാൻ പോലും മൂളയില്ലാത്ത കുറെ എണ്ണം.
അതെങ്ങനാ, കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും ഒരു പദ്ധതിയെ കുറിച്ച് എങ്കിലും പൂർണമായും അറിവുള്ള ബിജെപി നേതാക്കൾ കേരളത്തിൽ ഉണ്ടോ?
കേന്ദ്ര സർക്കാർ പദ്ധതികൾ ഏറ്റവും നന്നായി അറിയാവുന്നത് കേന്ദ്ര സർക്കാരിലെ അതാത് വകുപ്പുകൾക്ക് പുറമെ കേരളത്തിലെ സിപിഎം നേതൃത്വത്തിനും അണികൾക്കും ആയിരിക്കും.
ഇത്രയൊക്കെ പരസ്യമായി അവഹേളിച്ചിട്ടും ഇന്നും ഏഷ്യാനെറ്റിന്റെ മൈക്കിന് മുന്നിൽ ഉളുപ്പില്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന കേന്ദ്ര മന്ത്രിയും, പാർട്ടി പ്രസിഡന്റും അണികൾക്ക് നൽകുന്ന സന്ദേശം എന്തെന്ന് പകൽപോലെ വ്യക്തം.
ബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരെ ഏഷ്യാനെറ്റിനെക്കാൾ കൂടുതൽ അപമാനിച്ചത് ഇവിടുത്തെ നേതാക്കൾ ആണ് എന്ന് പറയേണ്ടി വരും. ഏഷ്യാനെറ്റ് ബഹിഷ്‌ക്കരിക്കണം എന്നൊക്ക പറഞ്ഞു സോഷ്യൽ മീഡിയയിൽ ബഹളം ഉണ്ടാക്കുന്ന ബിജെപി അണികളോട് സഹതാപം മാത്രം.
ഇതുപോലെ വ്യക്തിത്വം ഇല്ലാത്ത കുറെ നേതാക്കന്മാർ.. ഇവരെ വിശ്വസിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ബിജെപി അണികളെ സമ്മതിക്കണം.!
Post Your Comments