തിരുവനന്തപുരം : ആലപ്പുഴ പുന്നപ്രയില്‍ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച സംഭവത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ ‘രാഷ്ട്രീയ നിരീക്ഷകനെതിരെ’ രൂക്ഷവിമർശനവുമായി ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ആര്. ശ്രീകണ്ഠന് നായര്‍.
അശ്വിൻ, രേഖ എന്നീ ചെറുപ്പക്കാരാണ് കോവിഡ് രോഗിയെ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്. എന്നാൽ പിന്നീട് നമ്മൾ കാണുന്നത് മാധ്യമത്തിൽ ഇരുന്നുകൊണ്ട് ചില നിരീക്ഷകന്മാർ ഇവരെ തെറിവിളിക്കുന്ന രംഗമാണ് എന്ന് ശ്രീകണ്ഠന് നായര്‍ പറഞ്ഞു. മോശം പരാമര്‍ശം നടത്തിയ നിരീക്ഷകന്റെ പേര് പരാമർശിക്കാതെയായിരുന്നു ശ്രീകണ്ഠന് നായരുടെ വിമര്‍ശനം.
Read Also : പൾസ് ഓക്സീമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
“സത്യം പറഞ്ഞാൽ നിരീക്ഷകാ, സാധാരണ ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുമ്പോള്‍ അതില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ആളിനെ നിങ്ങള്‍ പരസ്യമായി അനുകൂലിച്ചില്ലെങ്കില്‍ പോലും അവരെ തളര്‍ത്താതിരിക്കുക,” എന്ന് ശ്രീകണ്ഠന് നായര്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ചില നല്ലമനസുകള്‍ നാട്ടില്‍ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് നിങ്ങളെ പോലുള്ള നിരീക്ഷകന്മാര്ക്ക് ടെലിവിഷന്‍ സ്ക്രീനില്‍ കയറിയിരുന്ന് ഇങ്ങനെ വാതോരാതെ സംസാരിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments