KeralaLatest NewsNews

കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി; വിശദ വിവരങ്ങൾ അറിയാം

കൊച്ചി: ദീർഘദൂര സർവ്വീസുകളുൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി. ഈ മാസം അവസാനം വരെയാണ് ട്രെയിനുകൾ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. രണ്ടാഴ്ച്ചക്കിടെ കേരളത്തിലൂടെയുള്ള 62 ട്രെയിൻ സർവ്വീസുകളാണ് റദ്ദാക്കിയത്. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.

Read Also: ബംഗാളിൽ സ്ത്രീകൾ ബലാത്സംഗ ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷയൊരുക്കുന്നില്ല: ദേശീയ വനിതാ കമ്മിഷൻ

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് തീവണ്ടികൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചതായി റെയിൽവെ വൃത്തങ്ങൾ അറിയിച്ചു.

Read Also: കോവിഡ് വ്യാപനം : രാജ്യത്തെ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന്​ കേന്ദ്രസര്‍ക്കാർ ; ലിസ്റ്റ് പുറത്ത് വിട്ടു ‍

shortlink

Related Articles

Post Your Comments

Related Articles


Back to top button