മുംബൈ: പെണ് വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാനേതാവ് പോലീസ് പിടിയിൽ. മണികണ്ഠന് എന്ന ശംഭു കുട്ടനാണ് നവി മുംബൈയില്‍ അറസ്റ്റിലായത്. മുംബൈയില്‍ ഇയാള്‍ക്കെതിരെ 23 ഓളം കേസുകള്‍ നിലവിലുണ്ട്. പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച ഇയാളെ മൂന്ന് കിലോമീറ്റര്‍ പിന്തുടര്‍ന്ന ശേഷമാണ് പൊലീസ് വലയിലാക്കിയത്.
read also: തൊട്ടടുത്തുള്ള കടയില്‍ പോകുന്നവര്‍ക്കും പോലീസ് പാസ് വേണോ? വ്യക്തത വരുത്തി മുഖ്യമന്ത്രി
15 ദിവസം കൂടുമ്പോൾ മൊൈബല്‍ നമ്പര്‍ മാറ്റുന്ന ഇയാളെ പിടിക്കാൻ പോലീസ് കുറച്ചു നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളുടെ ഒളിത്താവളം മനസിലാക്കി പോലീസ് എത്തിയപ്പോൾ പെണ്‍വേഷമണിഞ്ഞ് മണികണ്ഠന് രക്ഷപെട്ടു. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments