Latest NewsKeralaNews

തൊട്ടടുത്തുള്ള കടയില്‍ പോകുന്നവര്‍ക്കും പോലീസ് പാസ് വേണോ? വ്യക്തത വരുത്തി മുഖ്യമന്ത്രി

'ജില്ല വിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനം'

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ല വിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സയുടെ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: മാസ്‌ക് ധരിക്കാത്തതിന് 21,534 പേര്‍ക്കെതിരെ കേസ് എടുത്തു; പിഴയായി 76 ലക്ഷം രൂപ ഈടാക്കിയെന്ന് മുഖ്യമന്ത്രി

വാക്‌സിനേഷന് പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് പാസും സത്യവാങ്മൂലത്തിന്റെ മാതൃകയും pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളള പേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കിയാലും മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാകുന്നുണ്ടെന്നും ജനങ്ങള്‍ പൊതുവെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,48,546 പേരെ പരിശോധിച്ചു. 4,17,101 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 64 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button