ഡൽഹി: കോവിഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് നിർബന്ധമായും എടുക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ 53,25,000 ഡോസ് വാക്സിൻ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ ഇതുവരെ സംസ്ഥാനങ്ങൾക്ക് 17,49,57,770 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ 16,65,49,583 ഡോസ് വാക്സിൻ ഇതിനോടകം ജനങ്ങൾക്ക് നൽകി. ശേഷിക്കുന്ന 84,08,187 ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2.18 കോടി പേര്‍ കോവിഡ് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ കോവിഡ് ബാധിതരായി 4187 പേര്‍ മരിച്ചു.
Post Your Comments