മസ്കത്ത്: കൊറോണ വൈറസ് സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന നിർദേശം മറികടന്ന് വെള്ളിയാഴ്ച പല മാർക്കറ്റുകളിലും തിരക്ക് ഉണ്ടായിരിക്കുന്നു.
ശനിയാഴ്ച സമ്പൂർണ വ്യാപാര നിരോധനം ആരംഭിക്കുന്നതിനാലും പെരുന്നാളിന് മുമ്പായുള്ള അവധി ദിവസമായതിനാലുമാണ് കഴിഞ്ഞ ദിവസം പല മാർക്കറ്റുകളിലും വലിയ ആൾക്കൂട്ടം എത്തിച്ചേർന്നത്. സുപ്രീം കമ്മിറ്റിയുടെ ഉത്തരവുകൾ ലംഘിച്ചാണ് നിരവധിപേർ ഇത്തരത്തിൽ കൂടിച്ചേർന്നിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ ഒരു കാരണവശാലും ആൾക്കൂട്ടമുണ്ടാകരുതെന്ന് നേരത്തേ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
പെരുന്നാളിനോടനുബന്ധിച്ച എല്ലാ തരത്തിലുള്ള കൂടിച്ചേർന്ന ആഘോഷങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് കഴിഞ്ഞയാഴ്ച നിർദേശം പുറപ്പെടുവിച്ചിരുന്നു. മാർക്കറ്റുകളിലും പൊതു ഇടങ്ങളിലും പാർക്കുകളിലും എല്ലാം ഈ നിരോധനം ബാധകമാണ്. മാർക്കറ്റുകളിൽ ആളുകൾ ഒരുമിച്ചുകൂടിയ നടപടി നിയമവിരുദ്ധമാണെന്ന് ഒമാൻ വാർത്ത ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
Post Your Comments