COVID 19Latest NewsIndia

ആശങ്ക വര്‍ധിപ്പിച്ച്‌ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം

3,18,609 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 മരണം. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്.

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. നിലവില്‍ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

3,18,609 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.

രാജ്യത്തെ ആകെ കേസുകൾ: 2,18,92,676
ആകെ ഡിസ്ചാർജുകൾ: 1,79,30,960
മരണസംഖ്യ: 2,38,270
സജീവ കേസുകൾ: 37,23,446

ആകെ വാക്സിനേഷൻ: 16,73,46,544

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button