ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുറയാത്ത ജില്ലകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവും ഉണ്ടാവുന്നുണ്ട്.
Read Also : കോവിഡ് വ്യാപനം : പതിനൊന്നോളം സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിൽ
ജില്ലകളില്‍ 10 എണ്ണവും കേരളത്തിലാണ്. ഏഴ് ജില്ലകളുമായി ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക-3, തമിഴ്നാട്-1 എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്.
കേരളത്തിലെ കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി കുറയാതെ നില്‍ക്കുന്നത്. ഈസ്റ്റ് ഗോദാവരി, ചിറ്റൂര്‍, ശ്രീകാകുളം, ഗുണ്ടൂര്‍, വിശാഖപട്ടണം, അനന്തപൂര്‍, കുര്‍നൂല്‍ ജില്ലകളാണ് ആന്ധ്രപ്രദേശില്‍ നിന്ന് ഉള്ളത്.
Post Your Comments