കാബൂൾ: കാബൂളിൽ വീണ്ടും സ്‌ഫോടനം. സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
Read Also: രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ ദൗത്യസംഘം; തീരുമാനവുമായി സുപ്രീം കോടതി
Post Your Comments