KeralaLatest NewsNews

രോഗലക്ഷണമില്ലാത്തവർക്ക് വിട്ടിൽ നിരീക്ഷണം; വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയാൻ പ്രയാസമുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

തിരുവനന്തപുരം: കോവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരേയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരേയും വീടുകളിൽ തന്നെ ക്വാറന്റെയ്ൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ പ്രദേശത്തെ വാർഡുതല സമിതിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ലോക്ക് ഡൗണ്‍; ക്യാഷ് കൗണ്ടറുകള്‍ പരിമിതമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കെഎസ്ഇബി

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുക യാണെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ബോധവത്ക്കരണവും പ്രധാനമാണ്. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാർഡ് തല സമിതികൾ ഏറ്റെടുക്കണം. സമൂഹമാദ്ധ്യമ കൂട്ടായ്മ വഴി ഇത് വളരെ ഫലപ്രദമായി നിർവഹിക്കാൻ കഴിയും.

രോഗം ബാധിച്ചവർക്ക് വൈദ്യസഹായം എപ്പോൾ വേണം, ആശുപത്രി സേവനം എപ്പോൾ വേണം എന്നീ കാര്യങ്ങളിൽ വാർഡ് തല സമിതികൾക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയ്യാറാക്കണം. ആംബുലൻസ് തികയുന്നില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ലിസ്റ്റും കരുതി വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്

വീടുകളിൽ കഴിയുന്നവർക്ക് ശ്വാസതടസം അനുഭവപ്പെട്ടാലോ ഓക്‌സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ വിവരം അറിയിക്കണം. ഇതിനനുസരിച്ച് ആർആർടി ജില്ലാ കൺട്രോൾ യൂണിറ്റ് ഷിഫ്റ്റിങ് ടീമിന് നിർദേശം നൽകും. രോഗാവസ്ഥയുടെ സ്വഭാവത്തിന് അനുസരിച്ച് ഷിഫ്റ്റിങ് ടീം രോഗിയെ സിഎഫ്എൽടിസിയിലേക്കോ സിഎസ്എൽടിസിയിലേക്കോ കോവിഡ് കെയർ ആശുപത്രികളിലേക്കോ ആവശ്യമാണെങ്കിൽ മെഡിക്കൽ കോളേജിലേക്കോ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ലോക്ക് ഡൗണ്‍; ക്യാഷ് കൗണ്ടറുകള്‍ പരിമിതമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button