
മസ്‌കറ്റ്: ഒമാന്‍ തീരത്ത് കനേഡിയന്‍ നേതൃത്വത്തിലുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സിന്റെ ഇടപെടലില്‍ പിടികൂടിയിരിക്കുന്നത് വന്‍ മയക്കുമരുന്ന് ശേഖരം.1,286 കിലോ ഹെറോയിനാണ് രണ്ട് കപ്പലുകളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് സംയുക്ത ടാസ്‌ക് ഫോഴ്‌സ് തലവന്‍ മാര്‍ക് ഒഡോനോയി പറഞ്ഞു. 2014ല്‍ 1,032 കിലോ മയക്കുമരുന്ന് കണ്ടെത്തിയതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.
Post Your Comments