ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ ദില്ലി സർക്കാർ അനാവശ്യ ഓക്സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന കണ്ടെത്തലുമായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 300 മെട്രിക് ടൺ ഓക്സിജൻ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടൺ ഓക്സിജൻ ദില്ലി സർക്കാർ ആവശ്യപ്പെട്ടു. ഇത് രാജ്യത്തെ മൊത്തത്തിലുള്ള ഓക്സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കുറ്റപ്പെടുത്തൽ.
കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ഡല്‍ഹിക്ക് ആവശ്യമുണ്ടായിരുന്നുതെന്നും എന്നാല്‍ 1,140 മെട്രിക് ടണ്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരാശരി ഓക്സിജന്‍ ഉപഭോഗം 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ഡല്‍ഹി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
കിടക്കകളുടെ എണ്ണം കുറവുള്ള നാല് ഡല്‍ഹി ആശുപത്രികള്‍-സിംഘാല്‍ ആശുപത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്‌ഐസി മോഡല്‍ ആശുപത്രി ലൈഫറി ആശുപത്രി തുടങ്ങിയവ കൂടുതല്‍ ഓക്സിജന് വേണ്ടി മുറവിളി കൂട്ടിയതായും ആശുപത്രികള്‍ നല്‍കിയ കണക്കുകള്‍ തെറ്റായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായും സമിതി അറിയിച്ചു. ഡല്‍ഹിയിലെ ആശുപത്രികള്‍ നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതായും സമിതി കൂട്ടിച്ചേര്‍ത്തു.
കെജ്രിവാൾ സർക്കാർ ഓക്സിജൻ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കണ്ടെത്തൽ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കർണാടകത്തിലെ ആരോഗ്യമന്ത്രി രംഗത്തെത്തി. രോഗവ്യാപനം രൂക്ഷമായിരുന്ന സംസ്ഥാനങ്ങളുടെ അവകാശം കവർന്ന കെജ്രിവാളിന്റെ നടപടി ശിക്ഷ അർഹിക്കുന്ന കുറ്റമല്ലേയെന്നു ആരോഗ്യമന്ത്രി ഡോ കെ സുധാകർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിനെ ടാഗ് ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.
Post Your Comments