പാലക്കാട്: വസ്തുതാവിരുദ്ധമായ രാജ്യത്തെ ആകെ അപമാനിക്കുന്ന കാര്യങ്ങൾ സംപ്രേഷണം ചെയ്‌ത മാതൃഭൂമി ചാനലിനും അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനും എതിരെ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കും പരാതി നൽകിയാതായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ അറിയിച്ചു.
ഏപ്രിൽ 23 ന് മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ ഓപ്പണിങ് റിമാർക്കിൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം അയാൾക്ക് തോന്നിയ അസത്യമായ കാര്യങ്ങൾ ആണ് വിളിച്ചു പറഞ്ഞത് എന്ന് പ്രശാന്ത് ആരോപിച്ചു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഡൽഹി സർക്കാർ കോടതിയിൽ സമർപ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പ്രസ്തുത തീയതികളിൽ ഒരൊറ്റ ആൾ പോലും ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല എന്നു ആണ് പറഞ്ഞിരിക്കുന്നത്. ആ റിപ്പോർട്ടിന്റെ കോപ്പിയും പരാതിക്ക് ഒപ്പം ചേർത്തിട്ടുണ്ട്.
മാത്രമല്ല ഏപ്രിൽ 23 വൈകിട്ട് വാർത്ത വായിക്കുമ്പോൾ ഹാഷ്മി പറഞ്ഞത് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 പേര് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ചു എന്നാണ്. എന്നാൽ അതേ തീയതി വൈകിട്ട് 3 മണിക്ക് തന്നെ ഡൽഹി ഗംഗാറാം ആശുപത്രി ചീഫ് മാധ്യമങ്ങളെ കണ്ടു ഈ വ്യാജ വാർത്ത തെറ്റാണ് എന്നു പറയുകയും ചെയ്തു. പബ്ലിക് ന്യൂസ് പോർട്ടലിൽ ഈ വിവരം ലഭ്യമാണ് എന്നിരിക്കെ ഹാഷ്മിയും മാതൃഭൂമിയും ഇത്തരത്തിൽ വാർത്ത വളച്ചൊടിച്ചത് രാജ്യത്തെ ഭരണകൂടത്തിന് എതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം ഉയർത്താൻ ഉള്ള ശ്രമം ആണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു.
കൂടാതെ വാർത്തകൾ സംപ്രേഷണം ചെയ്യുമ്പോൾ എടുക്കേണ്ട മിനിമം factcheck പോലും ഇവർ ചെയ്തിട്ടില്ല. അതിനാൽ പ്രസ്‌തുത പരാതി കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂറിനും, MOS കേന്ദ്രമന്ത്രി ശ്രീ L മുരുകൻ ജി ക്കും സമർപ്പിച്ചു. ഈ പരാതി തന്നെ കേരള പോലീസ് മേധാവിക്കും അയച്ചു..
ദേശീയ തലത്തിൽ പ്രേക്ഷകർ ഉള്ളത് കൊണ്ട് വരും ദിവസങ്ങളിൽ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പരാതി കൊടുക്കാൻ ഉള്ള മാർഗങ്ങൾ തേടും.
പ്രശാന്ത് ശിവൻ
യുവമോർച്ച ജില്ലാ അധ്യക്ഷൻ
പാലക്കാട്.
Post Your Comments