Latest NewsIndia

അണികൾ കൂട്ടത്തോടെ പാർട്ടി വിടുന്നു, പാർട്ടിയിൽ നിന്ന് രാജിവെച്ചവർ വഞ്ചകർ എന്ന് കമല്‍ഹാസന്‍

.234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാര്‍ട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത് കമല്‍ഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്‍റെ രാജി .234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.

കോയമ്പത്തൂരിലെ സിങ്കനെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു മഹേന്ദ്രന്‍ മത്സരിച്ചത്. തോല്‍വിക്ക് ശേഷം പാര്‍ട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാ​ര്‍​ട്ടി​ക്ക​ക​ത്ത്​ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും ക​മ​ല്‍​ഹാ​സ​നെ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ള്‍ തെ​റ്റാ​യ പാ​ത​യി​ലാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്നും ആ​രോപിച്ചായിരുന്നു രാജി.

മഹേന്ദ്രനെ ‘വഞ്ചകന്‍’ എന്ന് വിളിച്ചായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. ഇദ്ദേഹത്തെ പുറത്താക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും കളകള്‍ സ്വയം എം.എന്‍.എമ്മില്‍ സ്വയം ഒഴിഞ്ഞുപോയതില്‍ സന്തോഷമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒ​ന്ന​ര വ​ര്‍​ഷം മുമ്പാ​ണ്​ മ​ക്ക​ള്‍ നീ​തി മ​യ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. പി​ന്നീ​ട്​ ന​ട​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഗ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ പാ​ര്‍​ട്ടി കാ​ഴ്​​ച വെച്ച​ത്. കോ​യ​മ്പ​ത്തൂ​ര്‍ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച ആ​ര്‍.​മ​ഹേ​ന്ദ്ര​ന്​ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

read also: ബോംബ്​ സ്ഫോടനം: മാലദ്വീപ്​ മുന്‍ പ്രസിഡന്‍റ്​ മുഹമ്മദ്​ നശീദി​ന്​ പരിക്ക്​

എ​ന്നാ​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ ദ​യ​നീ​യ​മാ​യി തോ​റ്റു. ഇ​ത്ത​വ​ണ കോ​യമ്പ​ത്തൂ​ര്‍ സൗ​ത്തി​ലെ ക​മ​ല്‍​ഹാ​സന്റെ പ​രാജയം ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഭൂ​രി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ര്‍​ട്ടി നാ​ല്, അ​ഞ്ച്​ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. ശ​ര​ത്​​കു​മാ​റിന്റെ സ​മ​ത്വ മ​ക്ക​ള്‍ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി തു​ട​ങ്ങി​യ​വ​രു​മാ​യും മ​ക്ക​ള്‍ നീ​തി​മ​യ്യം സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button