മാലി: സ്വന്തം വസതിക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ മാലദ്വീപ് മുന്‍ പ്രസിഡന്‍റും നിലവിലെ സ്പീക്കറുമായ മുഹമ്മദ് നശീദിന് പരിക്ക്. ശരീരത്തില്‍ നിരവധി മുറിവുകളുള്ള നശീദ് മാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 8.30 ഓടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാനായി കാറിനരികിലേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഇടുങ്ങിയ തെരുവിലാണ് നശീദ് താമസിച്ചിരുന്നതെന്നും കാറിനരികിലേക്ക് അല്‍പ ദൂരം നടക്കേണ്ടി വരുമെന്നും മാലദ്വീപ് യുവജനകാര്യ മന്ത്രി അഹ്മദ് മഹ്ലൂഫ് പറഞ്ഞു. നശീദിനു പുറമെ അംഗരക്ഷകരിലരാള്‍ക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റിട്ടുണ്ട്.
read also :ചിന്ത ജെറോമിന്റെ വാക്‌സിൻ പോസ്റ്റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ആശുപത്രിയില്‍ നശീദിനെ സന്ദര്‍ശിച്ച പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ആരും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
Post Your Comments