Latest NewsKeralaNews

 അത്താഴവിരുന്നില്‍ പങ്കെടുത്തത് തോമസ് ഐസക് മാത്രമല്ല, സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളും

കൊച്ചി: എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തത് വിവാദമാകുന്നു.

മന്ത്രിയെ കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളും അടക്കമുള്ളവരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏതാനും എസ്എന്‍ഡിപി ശാഖാ ഭാരവാഹികളും എത്തിയിരുന്നു. ഇതോടെ എല്‍ഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. മന്ത്രി അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.

എന്‍ഡിഎ കണ്‍വീനറുടെ ഭാര്യ എസ്എന്‍ഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്. മാര്‍ച്ച് 28നു തോമസ് ഐസക് ചെറായിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്ന ദിവസം രാത്രിയിലാണ് അത്താഴ വിരുന്നൊരുക്കിയതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ്. സോളിരാജ് ആരോപിച്ചു.

വൈപ്പിനില്‍ 25,000 ത്തോളം വോട്ടുകള്‍ നേടുമെന്നതായിരുന്നു എന്‍ഡിഎ ഇക്കുറി പോളിംഗ് കഴിഞ്ഞപ്പോള്‍ അവകാശപ്പെട്ടത്. എന്നാല്‍ ലഭിച്ചതാകട്ടെ 13,540 വോട്ടുകള്‍ മാത്രമാണ്. ഇതാകട്ടെ 2019 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥി നേടിയതിനെക്കാളും 1400 വോട്ടുകള്‍ കുറവാണ്. ഇതു തന്നെ വോട്ടുകള്‍ കച്ചവടം നടന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button