കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുത്തങ്ങ അതിര്‍ത്തിയിലെ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. മലപ്പുറം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം.
Also Read: ലോക്ക് ഡൗണിന് ഇനി മണിക്കൂറുകള്‍ മാത്രം; നാട്ടിലേയ്ക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ ആളുകളുടെ തിരക്ക്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനം ഒന്‍പത് ദിവസത്തെ ലോക്ക് ഡൗണിലേയ്ക്ക് പോകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വന്‍ സ്പിരിറ്റ് വേട്ട. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്താന്‍ ശ്രമം നടന്നത്.
സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള സ്പിരിറ്റ് എന്ന രേഖകള്‍ വാഹനത്തില്‍ നിന്നും ലഭിച്ചു. എന്നാല്‍, വിശദമായ പരിശോധനയില്‍ ഇത് വ്യാജമദ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണെന്ന് വ്യക്തമായി. തുടര്‍ നടപടികള്‍ക്കായി വാഹനവും സ്പിരിറ്റും സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി. അടുത്ത കാലത്ത് മുത്തങ്ങ അതിര്‍ത്തിയില്‍ നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്.
Post Your Comments