COVID 19Latest NewsNewsIndiaInternational

കോവിഡ് വ്യാപനം : ഇസ്രായേലിൽ നിന്ന് 110 കോടി രൂപയുടെ റാപ്പിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ എത്തിച്ച് റിലയൻസ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശീലനങ്ങൾക്കായി ഇസ്രായേലിൽ നിന്നും വിദഗ്ധരെ കൊണ്ടുവരാൻ അനുമതി തേടി റിലയൻസ്. ഇസ്രായേലി സ്റ്റാർട്ടപ്പിൽ നിന്നും റിലയൻസ് വാങ്ങിയ റാപ്പിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനും അതിന്റെ ഉപയോഗരീതി പരിശീലിപ്പിക്കാനും വേണ്ടിയാണ് വിദഗ്ധ സംഘത്തെ രാജ്യത്തേയ്ക്ക് കൊണ്ടുവരുന്നത്. ബ്രീത് ഓഫ് ഹെൽത്ത്(ബിഒഎച്ച്) എന്ന സ്ഥാപനത്തിലെ പ്രതിനിധികളെയാണ് ഇന്ത്യയിലെത്തിക്കുക.

Read Also : ഏഷ്യാനെറ്റ് ന്യൂസ് വേണമെങ്കിൽ കണ്ടാൽ മതി ; ഉദ്യോഗസ്ഥയുടെ ധിക്കാരപൂർവമുള്ള മറുപടി  

ഇസ്രായേലി സ്റ്റാർട്ടപ്പിൽ നിന്നും 110 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് റിലയൻസ് വാങ്ങിയത്. ജനുവരിയിലാണ് ബിഓഎച്ചുമായി ശ്വസന പരിശോധന വഴി കൊറോണ കണ്ടെത്താനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാറിൽ റിലയൻസ് ഒപ്പു വെച്ചത്. ഇത് പ്രകാരം ഇസ്രായേലി കമ്പനിയിൽ നിന്നും നൂറ് കണക്കിന് പരിശോധനാ ഉപകരണങ്ങളാണ് സ്വന്തമാക്കുക.

അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള ഏഴു രാജ്യങ്ങളിലേക്ക് ഇസ്രായേലി പൗരന്മാർക്ക് രാജ്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇന്ത്യയിലെത്തുന്ന ഈ മെഡിക്കൽ സംഘം എത്രയും പെട്ടെന്ന് കൊറോണ ബാധ കണ്ടെത്താൻ സഹായിക്കുന്ന നൂതന സാങ്കേതിക ഉപകരണം സംബന്ധിച്ച് റിലയൻസ് ടീമംഗങ്ങളെ പരിശീലിപ്പിക്കും. ഇസ്രായേലിലെ നിരവധി ആശുപത്രികളിൽ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ പിസിആർ ടെസ്റ്റിനെ അപേക്ഷിച്ച് 98 ശതമാനം വിജയകരമാണ് ഈ പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button