Latest NewsNewsIndia

ബംഗാളിലെ അക്രമം; കേന്ദ്രസംഘം ഗവര്‍ണറെ കണ്ടു

ഗവര്‍ണറില്‍ നിന്ന് കേന്ദ്രസംഘം റിപ്പോര്‍ട്ട് തേടിയേക്കും

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപകമായി അക്രമ പരമ്പര അരങ്ങേറിയ സാഹചര്യത്തില്‍ പരിശോധനയ്‌ക്കെത്തിയ കേന്ദ്രസംഘം ഗവര്‍ണറെ കണ്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നാലംഗ സംഘം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തിയത്. ഗവര്‍ണറില്‍ നിന്ന് കേന്ദ്രസംഘം റിപ്പോര്‍ട്ട് തേടിയേക്കും.

Also Read: അണികൾ കൂട്ടത്തോടെ പാർട്ടി വിടുന്നു, പാർട്ടിയിൽ നിന്ന് രാജിവെച്ചവർ വഞ്ചകർ എന്ന് കമല്‍ഹാസന്‍

തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നിലുള്ള കാരണമാണ് കേന്ദ്രസംഘം പ്രധാനമായും അന്വേഷിക്കുന്നത്. സൗത്ത് 24 പര്‍ഗാനാസിലെ സോനാപൂര്‍, നോര്‍ത്ത് 24 പര്‍ഗാനാസിലെ ഭത്പര എന്നിവിടങ്ങളില്‍ കേന്ദ്രസംഘം പരിശോധന നടത്തി. ഇവിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ കേന്ദ്രസംഘം സന്ദര്‍ശിക്കുകയും അവരില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും വീടുകള്‍ ആക്രമിക്കുകയും ഓഫീസുകള്‍ക്ക് തീയുടകയും ചെയ്‌തെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി വിജയിച്ച സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന നിലപാടാണ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button