NattuvarthaLatest NewsNews

തൃശ്ശൂരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശൂര്‍: തൃശൂർ ജില്ലയിൽ ഇന്ന് 3738 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 1837 പേര്‍ കോവിഡ് രോഗമുക്തരായി. തൃശൂർ ജില്ലയിൽ കൊറോണ വൈറസ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആയിരിക്കുന്നു. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,249 ആയി ഉയർന്നു. 1,26,744 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.30% ആയിരിക്കുന്നു. ജില്ലയിൽ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 3711 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 298 പുരുഷന്‍മാരും 264 സ്ത്രീകളും പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 107 പെണ്‍കുട്ടികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button