മലപ്പുറം : മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളിയാഴ്ച 3,949 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. വ്യാഴാഴ്ചയാണ് ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത് (4,405 പേര്). 32.03 ശതമാനമാണ് വെള്ളിയാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,615 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ. 181 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 138 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments