ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും 4 ലക്ഷം കടന്നു. പുതുതായി 4,14,188 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Also Read: ഇനിയും അടച്ചിടാനോ? ഇലക്ഷന്‍ സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ..ഇത് കേരളമാണെന്ന് ഡോക്ടര്‍ ഷിംന അസീസ്
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 1,76,12,351 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,31,507 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 36,45,164 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,915 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണം 2,34,083 ആയി. വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 16,49,73,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
Post Your Comments