
കോവിഡ് പശ്ചാത്തലത്തിൽ ഐപിഎൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദേശതാരങ്ങൾക്ക് പ്രത്യേക ചാർട്ടർ ഫ്ലൈറ്റ് ഒരുക്കി മുംബൈ ഇന്ത്യൻസ്. മുംബൈ താരങ്ങൾക്ക് മാത്രമായാണ് ഈ സർവീസ്. 14 ദിവസം ക്വാറന്റൈൻ പൂർത്തിയായ താരങ്ങളെ മാലിദ്വീപിലെത്തിക്കും. തുടർന്ന് പ്രത്യേക ചാർട്ടർ ഫ്ലൈറ്റിൽ താരങ്ങളെ അവരവരുടെ രാജ്യങ്ങളിൽ എത്തിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ട്വിറ്ററിൽ അറിയിച്ചു.
താരങ്ങൾക്ക് പുറമെ കോച്ചിങ് സ്റ്റാഫുകളെയും ചാർട്ടർ ഫ്ലൈറ്റിൽ സ്വന്തം രാജ്യങ്ങളിൽ എത്തിക്കും. മുംബൈയുടെ പ്രധാന കോച്ച് മഹേല ജയവർധനയെ നേരിട്ട് ശ്രീലങ്കയിൽ എത്തിക്കും. ഐപിഎല്ലിൽ താരങ്ങൾക്കും സംഘത്തിനും കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഐപിഎല്ലിന്റെ 14-ാം സീസൺ താൽക്കാലികമായി ഉപേക്ഷിച്ചത്.
Post Your Comments