ടെല്‍ അവീവ്: കോവിഡിന്റെ രണ്ടാം തരംഗത്തോട് ഇന്ത്യ പോരാടുമ്പോള്‍, ലോക രാജ്യങ്ങളെല്ലാം പിന്തുണ അറിയിച്ച് മുന്നില്‍ തന്നെയുണ്ട്. നൂറുകണക്കിന് ഇസ്രായേലുകാര്‍ ടെല്‍ അവീവില്‍ ഒത്തുകൂടി ഇന്ത്യയ്ക്കും ഇന്ത്യക്കാരുടെ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. കോവിഡില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് മുക്തി നേടട്ടേയെന്ന് അവര്‍ പറഞ്ഞു. ‘ഓം നമ ശിവായ്’ എന്ന സ്‌തോത്രം ചൊല്ലി.
ഇസ്രായേല്‍ ജനത ‘ഓം നമ ശിവായ്’ എന്ന് പ്രാര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കെ പാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ”നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു കിരണം നല്‍കാന്‍ ഇസ്രായേലുകാര്‍ ഒന്നുചേര്‍ന്നപ്പോള്‍,” പാല്‍ വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
ഒരു ഉപയോക്താവ് പറഞ്ഞു, ‘ഇതുപോലുള്ള കാര്യങ്ങള്‍ വളരെ മധുരമുള്ളതാണ്, ഇത് ഞങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. വളരെയധികം നന്ദി.’ മറ്റൊരാള്‍ കുറിച്ചതിങ്ങനെ ‘നന്ദി ഇസ്രായേല്‍ ഇതൊരു മനോഹരമായ കാര്യമാണ്. ഇസ്രായേല്‍ കോവിഡ് മുക്തരാണെന്ന്് കാണുന്നത് തന്നെ നല്ലതാണ്.’ മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു, ‘അതാണ് ഞങ്ങള്‍ക്ക് വേണ്ടത്.’ മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു, ‘ഇത് അങ്ങേയറ്റം മനോഹരമാണ്.
കഴിഞ്ഞ മാസം, കോവിഡ് വ്യാപനം കുറഞ്ഞതോടെ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. വാക്‌സിനേഷനിലൂടെ രോഗവ്യാപനം തടയാനായി എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ത്യയില്‍ സ്ഥിതി രൂക്ഷമാവുകയാണ്. രാജ്യത്ത് ഇന്നലെ 4.14 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗ ബാധിത സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു, തുടര്‍ന്ന് കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 2.14 കോടിയിലധികമാണ്. സജീവമായ കേസുകള്‍ 36 ലക്ഷം കവിഞ്ഞു. അതേസമയം, മരണസംഖ്യ 2.34 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 3,915 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
READ MORE: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6270 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 22325 പേർ
Post Your Comments