ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷം. ഇന്നലെ അര ലക്ഷത്തിനടുത്താണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം.
കര്‍ണാടകയില്‍ ഇന്നലെ 49,058 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 328 പേര്‍ മരിച്ചു. 18,943 പേര്‍ രോഗ മുക്തരായിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,90,104 ആയി ഉയർന്നു. ആകെ മരണം 17,212. ആക്ടീവ് കേസുകള്‍ 5,17,075. ഇതുവരെയായി 12,55,797 പേര്‍ക്ക് രോഗ മുക്തി.
തമിഴ്‌നാട്ടില്‍ ഇന്നലെ 24,898 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 21,546 പേര്‍ക്ക് രോഗ മുക്തിനേടി. 195പേർ കോവിഡ് ബാധിച്ചു മരിച്ചു . ആകെ രോഗികള്‍ 12,97,500. ആകെ രോഗ മുക്തി 11,51,058. നിലവില്‍ 1,31,468 പേര്‍ ചികിത്സയില്‍. ആകെ മരണം 14,974 ആയി ഉയർന്നു.
ആന്ധ്രാ പ്രദേശില്‍ ഇന്നലെ 21,594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10,141 പേരാണ് ഇന്ന് രോഗ മുക്തരായത്. 72 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 12,28,186 ആയി. ആകെ രോഗ മുക്തി 10,37,411. ഇതുവരെയായി സംസ്ഥാനത്ത് രോഗം വന്ന് മരിച്ചവരുടെ എണ്ണം 8,446. ആക്ടീവ് കേസുകള്‍ 1,82,329.
Post Your Comments