Latest NewsNewsInternational

എവറസ്റ്റും കീഴടക്കി കോവിഡ്; രണ്ട് പര്‍വ്വതാരോഹകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം

കഴിഞ്ഞ മാസമാണ് നേപ്പാൾ ക്യാമ്പിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കൂടി പ്രദേശമായ എവറസ്റ്റില്‍ വീണ്ടും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ബേസ് ക്യാമ്പില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേര്‍ പര്‍വ്വതാരോഹകരും ഒരാള്‍ ഗൈഡുമാണ്.

Also Read: ബിജെപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തി; എന്‍എസ്എസിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം

ശ്വാസകോശത്തിലെ നീർവീക്കത്തെ തുടർന്ന് 30 പേരെ ഇതിനകം ഹെലികോപ്റ്ററുകളിൽ കാഠ്മണ്ഡുവിലേക്ക് മാറ്റിയതായും ഇതിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചതായും പോളിഷ് പർവ്വതാരോഹകനായ പവൽ മൈക്കൽസ്കി പറയുന്നു. കഴിഞ്ഞ മാസമാണ് നേപ്പാൾ ക്യാമ്പിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ഏപ്രില്‍ 19നാണ് റോജിത അധികാരി എന്നയാള്‍ക്കാണ് ബേസ് ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ബേസ് ക്യാമ്പില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞത്. ബേസ് ക്യാമ്പിലെത്തണമെങ്കില്‍ 72 മണിക്കൂര്‍ മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിബന്ധന. ലോകത്ത് കോവിഡ് എത്താത്ത ഒരേയൊരു സ്ഥലമെന്നായിരുന്നു എവറസ്റ്റിനെ നേപ്പാള്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button