തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ആഴ്ച മുതല്‍ കിറ്റ് വിതരണം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
18-45 വയസിനിടയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു രോഗങ്ങളുള്ളവര്‍ക്കും വാര്‍ഡുതല സമിതിയിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. സംസ്ഥാനത്ത് നിയന്ത്രണം ഉറപ്പാക്കാന്‍ 25,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. പുറത്തിറങ്ങുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments