ന്യൂയോര്‍ക്ക് : നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗം ഭൂമിയിലേക്ക് തന്നെയാണ് പതിക്കുകയെന്ന് യു.എസ് അറിയിച്ചു. റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു. അതിനാല്‍ മിസൈലിട്ട് തകര്‍ക്കേണ്ടി വരില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ലോംഗ് മാര്‍ച്ച് 5 ബി എന്ന റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചു വരുന്നത്.
Read Also : ഉത്തർപ്രദേശിൽ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ് ; കേരളത്തിലാണെങ്കിൽ നൻപൻ ഡാ : സന്ദീപ് ജി വാര്യർ
റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്നാണ് യുഎസ് വ്യോമസേന കരുതുന്നത്. അത് കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്ന ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു
സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റില്‍ നിന്ന് അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ പ്രധാന ഭാഗം വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍ല്‍ 21 ടണ്‍ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്ര പ്രദേശങ്ങളില്‍ വീണേക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടലുകള്‍.
Post Your Comments