മലപ്പുറം: വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടി ലിമേഷും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ് മരിച്ചത്. കൊറോണ ചികിത്സയിലായിരിക്കെ ഏപ്രില്‍ 28 നാണ് ലിമേഷ് മരിച്ചത്.
തുടര്‍ന്ന് ഏപ്രില്‍ 30 ന് അച്ഛനും ചികിത്സയിലിരിക്കെ മരിച്ചു. കൊറോണ സ്ഥിരീകരിച്ച അമ്മ ലീല കഴിഞ്ഞ ദിവസമാണ് മരിച്ചത്. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതേസമയം മലപ്പുറം ജില്ലയില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ പത്ത് സ്ഥലങ്ങളില്‍ കൂടി ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
read also: കോവിഡ് വ്യാപനം : ഇസ്രായേലിൽ നിന്ന് 110 കോടി രൂപയുടെ റാപ്പിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ എത്തിച്ച് റിലയൻസ്
കരുവാരക്കുണ്ട്, മങ്കട, കോട്ടക്കല്‍, കോഡൂര്‍, പൂക്കോട്ടൂര്‍, പൊന്നാനി, ഒതുക്കുങ്ങല്‍ , പുല്‍പ്പറ്റ , എടക്കര, മൂര്‍ക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒന്‍പത് മുതല്‍ 19 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments