KeralaLatest NewsNews

കണ്ണൂരിൽ പാചക വാതക ടാങ്കർ മറിഞ്ഞു; പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു

കണ്ണൂർ: പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. കണ്ണൂർ ചാല ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Read Also: ജനങ്ങൾ പരിഭ്രാന്തരാകരുത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കും; ജോലിയ്ക്ക് പോകാൻ കഴിയാത്തവർക്ക് സഹായം നൽകുമെന്ന് തോമസ് ഐസക്ക്

രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. വാതക ചോർച്ചയുള്ളതിനാൽ ജനങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപാർപ്പിക്കുകയാണ്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു.

Read Also: വീണ്ടും ആശങ്ക ഉയര്‍ത്തി വുഹാന്‍; മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ പങ്കെടുത്തത് ആയിരങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button