KeralaLatest NewsNews

ശ്മശാന നിര്‍മ്മാണ വിഷയത്തില്‍ പരിഹസിച്ചവര്‍ ഇന്ന് ക്ഷമ ചോദിക്കുന്നു; ആര്യാ രാജേന്ദ്രന്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു സംവിധാനവും ചെയ്ത് വച്ചത്.

തിരുവനന്തപുരം: കോവിഡ് വ്യാപനവും മരണ നിരക്കും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിൽ. ഈ അവസരത്തിൽ ശ്മശാന നിര്‍മ്മാണ വിഷയത്തില്‍ പരിഹസിച്ചവര്‍ ക്ഷമ ചോദിച്ചതായി തിരുവനന്തപുരം മേയര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

read also:വാക്സിന്‍ എടുക്കാന്‍ എത്തിയപ്പോള്‍ സ്റ്റോക്കില്ല; ദേഷ്യം തീർത്തത് നഴ്സിനെ തല്ലി; യുവാവ് അറസ്റ്റിൽ

ആധുനിക രീതിയിലുള്ള ശ്മശാന നിർമ്മാണത്തെക്കുറിച്ചു ആര്യ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വലിയ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. ‘ട്രോളുകള്‍ പോസ്റ്റു ചെയ്തവര്‍ എന്നെ വിളിച്ച്‌ ക്ഷമ ചോദിച്ച സാഹചര്യമുണ്ടായി. നമ്മളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണുക. അതൊരു കരുതല്‍ എന്ന ഭാഗത്ത് നിന്നായിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു സംവിധാനവും ചെയ്ത് വച്ചത്. അതൊന്നും ശ്രദ്ധിക്കാതെ ചിലര്‍ രാഷ്ട്രീയ കാഴ്ചപാടുകളോടെ വിമര്‍ശിക്കണമെന്ന് മാത്രം കണ്ടുകൊണ്ടാണ് രംഗത്തെത്തിയത്’- ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തിരക്ക് കൂടുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button