ഹൈദരാബാദ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിന്‍ എടുക്കുന്നതിനായി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിയ യുവാവ് നഴ്‌സിനെ തല്ലി. വാക്സിൻ തീര്‍ന്നതായി അറിയിച്ചതിന് പിന്നാലെയാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവ് നഴ്സിനെ മര്‍ദ്ദിച്ചത്. തെലങ്കനായിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷ് പൊലീസ് പിടിയിലായി.
read also:ഒരു കോടി കടന്ന് സൗദി അറബിയയിലെ കോവിഡ് വാക്സിനേഷൻ; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഓണ്‍ലൈനില്‍ സമയം ബുക്ക് ചെയ്ത ശേഷമായിരുന്നു ഖൈറാത്താബാദ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വാക്സിന്‍ കുത്തിവെയ്പ്പിന് രാജേഷ് എത്തിയത്.എന്നാല്‍ യുവാവ് എത്തിയപ്പോഴേക്കും ആരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു. ഇക്കാര്യം നഴ്സ് യുവാവിനെ അറിയിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്.
ആദ്യം നഴ്സിനോടും മറ്റു ജീവനക്കാരോടും മോശമായ രീതിയില്‍ സംസാരിച്ച യുവാവ് പിന്നാലെ മൊബൈല്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് നഴ്സിനെ ആക്രമിച്ചത്.
Post Your Comments