തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകുമെന്ന് നടൻ സുരേഷ് ഗോപി. ഏതൊരു മത്സരവും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം.’–സുരേഷ് ഗോപി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ മൂന്നാംസ്ഥാനത്താവുകയായിരുന്നു. വോട്ടെണ്ണലിൽ ലീഡ് നേടിയ ശേഷമായിരുന്നു അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എൽഡിഎഫിലെ പി. ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് ലഭിച്ചത്.
Post Your Comments