Latest NewsNewsInternational

കോവിഡിനെ തുരത്താന്‍ ഇനി ഒറ്റ ഡോസ് മതി; സ്പുട്‌നിക് ലൈറ്റ് വാക്‌സിനുമായി റഷ്യ

സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളത്

മോസ്‌കോ: കോവിഡിനെതിരെ ഒറ്റ ഡോസ് വാക്‌സിനുമായി റഷ്യ. സ്പുട്‌നിക് ലൈറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന വാക്‌സിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് V രണ്ട് ഡോസ് നല്‍കേണ്ടി വരുമ്പോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതി.

Also Read: അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ് എടുക്കും; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സ്പുട്‌നിക് V വാക്‌സിനുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പുട്‌നിക് ലൈറ്റിന് ഫലപ്രാപ്തി കുറവാണ്. സ്പുട്‌നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് ഉള്ളതെങ്കില്‍ സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളത്. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തില്‍ എത്തിയത്.

ഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യ സ്പുട്‌നിക് V വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. വാക്‌സിന്റെ ആദ്യ ബാച്ച് അടുത്തിടെ റഷ്യ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ സ്പുട്‌നിക് V വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയില്‍ എത്തും. 1.5 ലക്ഷം ഡോസ് വാക്‌സിനാണ് രണ്ടാം ബാച്ചിലുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button