KeralaLatest NewsNews

ശ്മശാനങ്ങളിലും തിക്കും തിരക്ക്; തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ സംസ്കരിക്കുന്നത് 24 മൃതദേഹങ്ങള്‍

കോവിഡ് മരണങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളിലും തിക്കും തിരക്ക്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരത്തിന് സമയം ലഭിക്കുന്നില്ല. നാളെ വൈകുന്നേരം നാലുമണി വരെ ബുക്കിങ് പൂര്‍ത്തിയായി.

Read Also: രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്; ഓരോ നിമിഷവും കരുതലോടെ ജീവിക്കാമെന്ന് മോഹൻലാൽ

എന്നാൽ ഒരു ദിവസം സംസ്കരിക്കുന്നത് 24 മൃതദേഹങ്ങളാണ്​‍. ശാന്തികവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വി.കെ.പ്രശാന്ത് എംഎല്‍എ പ്രതികരിച്ചു. കോവിഡ് മരണങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button