കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി നടൻ മോഹൻലാൽ. രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് മോഹൻലാൽ പറഞ്ഞു. മുന്നോട്ടുള്ള ഓരോ നിമിഷവും കരുതലോടെ ജീവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാൻ ശ്രമിച്ച് വീടുകളിൽ തന്നെ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹൻലാലിന്റെ വാക്കുകൾ;
‘കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളിൽ ഇടപഴകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുക. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക.
Read Also: സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ നിരക്ക്; പ്രത്യേക സിറ്റിംഗിലൂടെ കോടതി ഇന്ന് ഹർജി പരിഗണിക്കും
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാൻ ശ്രമിച്ച് വീടുകളിൽ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം.
Post Your Comments