Latest NewsKeralaNews

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണം; സാമൂഹിക അകലം പാലിക്കാത്തതിനാലാണ് രോഗബാധ തീവ്രമാകുന്നതെന്ന് വിദഗ്ധർ

എറണാകുളം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി മേഖലകളിൽ ജോലി ചെയ്യാൻ നൽകിയ ഇളവുകാരണം ആരും വീടുകളിലിരിക്കുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. യാത്ര ചെയ്യുന്നവരാരും സാമൂഹിക അകലം പാലിക്കാത്തതാണ് രോഗബാധ തീവ്രമാകുന്നതിന് കാരണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തെ പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Read Also:  സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ നിരക്ക്; പ്രത്യേക സിറ്റിംഗിലൂടെ കോടതി ഇന്ന് ഹർജി പരിഗണിക്കും

രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഐ.സി.യു ബെഡുകൾ ഒഴിവില്ലെന്ന അവസ്ഥ ഭീകരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഗുരുതരമായ അസുഖമുള്ളവർ മാത്രം ആശുപത്രികളിലെത്തിയാൽ മതിയെന്നും അത്തരക്കാർ ജില്ലാ ഭരണകൂടത്തിനെ ബന്ധപ്പെടണമെന്നുമാണ് ജില്ലാ കളക്ടർമാരും സർക്കാർ വൃത്തങ്ങളും നൽകുന്ന നിർദ്ദേശം. വെന്റിലേറ്ററുകളുടെ അപര്യാപ്തതയും അവസ്ഥ ഗുരുതരമാക്കുന്നുവെന്നാണ് ആശുപത്രികൾ നൽകുന്ന വിവരം.

Read Also: കോഴിക്കോട് ലഹരി വേട്ട; യുവാവ് അറസ്റ്റിൽ

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 41,953 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 375658 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button