ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തയച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി വീണ്ടും ചുമതലയേറ്റതിന് പിന്നാലെയാണ് കത്ത്.
Also Read:ഒറ്റപ്രസവത്തില്‍ ഒന്‍പത് പൊന്നോമനകൾ, അത്യപൂര്‍വം ഈ അത്ഭുതം
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആഭ്യന്തര മന്ത്രാലയം ആദ്യം കത്തയച്ചത്. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെ രണ്ടാമതും കത്തയക്കുകയായിരുന്നു. ഇത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും വേണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉള്‍പ്പടെ പല കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും പശ്ചിമബംഗാളിലെ സംഘര്‍ഷത്തില്‍ ഇടപ്പെട്ടിരുന്നു.
Post Your Comments