Latest NewsIndiaNews

ബംഗാള്‍ അക്രമം : തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആദ്യ കടമ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണെന്ന് ഒവൈസി

കൊൽക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളില്‍ അരങ്ങേറുന്ന വ്യാപക അക്രമ സംഭവങ്ങളില്‍ വിമർശനവുമായി എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി.

Read Also : രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു

ജീവിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണെന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് ഏതൊരു ഗവൺമെന്റിന്റെയും ആദ്യത്തെ കടമയാണെന്നും സർക്കാർ ഇത് ചെയ്യുന്നില്ലെങ്കിൽ അടിസ്ഥാന കടമയിൽ പരാജയപ്പെടുകയാണെന്നും ഒവൈസി പറഞ്ഞു.

വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ കുറഞ്ഞത് 12 പേരാണ് സംസ്ഥാനത്തു മരിച്ചത്. ഇത് ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. അക്രമത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ബി.ജെ.പി. നേതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button