Latest NewsNewsIndia

മോദിയ്ക്ക് ഭയം മമതയെ, രാഹുൽ പരാജയം: രാജ്യം മമതയ്ക്ക് വേണ്ടി മുറവിളി ഉയർത്തുന്നുവെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: മോദിയ്ക്ക് പകരം മമത മാത്രം, രാഹുൽ ഗാന്ധി ചിത്രത്തിലേയില്ലെന്ന് തൃണമൂല്‍ കോൺഗ്രസ്. തൃണമൂല്‍ കോൺഗ്രസിന്റെ മുഖപത്രമായ ജോഗോ ബംഗ്ലയില്‍ വന്ന ലേഖനത്തിലാണ് പരാമര്‍ശം. രാഹുല്‍ ഗാന്ധി വളരെ പരാജയമാണെന്നും മോദിയ്ക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുലിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മോദി തന്നെ വിജയിച്ചെന്നും മുഖപത്രത്തിൽ പറയുന്നു.

Also Read:ചെവി മുറിച്ച് കഴുത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി രക്തം ഊറ്റി കുടിക്കും: വത്യസ്ത സമരവുമായി കർഷകർ

‘രാജ്യം ഇപ്പോള്‍ മമതയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച്‌ അക്കാര്യം തീരുമാനിക്കും’. മോദിയ്ക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി രാജ്യവ്യാപകമായി തുടങ്ങുമെന്നും ലേഖനത്തിൽ പറയുന്നു.

അതേസമയം ജോഗോ ബംഗ്ലയില്‍ വന്ന ലേഖനത്തിനും, മമതയ്ക്കുമെതിരെ പശ്ചിമ ബംഗാള്‍ പിസിസി അദ്ധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിട്ടുണ്ട്. മമതയ്ക്ക് അധികാരക്കൊതിയാണെന്നും,മറ്റ് പാര്‍ട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും അധീര്‍ രഞ്ജന്‍ വിമർശിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടമാണ് മമതയുടെ ഈ ദുഷ്പ്രവർത്തികളെന്നും അധീര്‍ രഞ്ജന്‍ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button